ഹിമകണം പൊഴിയുമാ
ഡിസംബറിന് പുലരിയില്‍
വഴിതെറ്റിവന്നൊരിളം തെന്നലേ...
സ്ഫടികം വിതറിയാ
ഇലക്കൂമ്പിലോരോന്നിലും
തട്ടിത്തലോടി വരുന്ന കാറ്റേ....
നിന് ചെറു വിരല്‍ കൊണ്ടെന്റെ
കണ്പീലി മെല്ലെ പിടഞ്ഞുവല്ലോ,
കാര്‍കൂന്തല്‍ മെല്ലേ വഴുതിയല്ലോ,
പിന്നെയും നീയെന്‍
ഉടയാടയാകെ പടര്ന്നതില്ലേ,
ഉള്ളിലൊരു കുളിര്കുടമാകെ
ചൊരിഞ്ഞ് ഓടിയകന്നുവല്ലേ...
എങ്ങുപോയ് നീ മറഞ്ഞിരിപ്പൂ
ആരേ തിരഞ്ഞ് നീ കാത്തിരിപ്പൂ
മുളം കാടൊക്കെ തിരഞ്ഞുവല്ലോ
വാകമരക്കൊമ്പൊക്കെ ശൂന്യമല്ലോ
ഓരോ ഋതുവിലും ഞാന്‍ വന്നിടും
നിന്റെ ഓരോ കാല്പാടും
മണത്തു ഞാന്‍ നുകര്‍ന്നീടും
മഴയായ് മേഘക്കൂടില്‍ നിന്നടരും
ഹിമപാളിയായുയരത്തില് നോക്കീടും
ഇലത്തുമ്പിലോരോന്നിലും മഞ്ഞായിടും
പിന്നെയുമുരുകി മണ്ണോടലിഞ്ഞിടും
ഓരോ നിനവിലും ഒരു ചെറുചൂടായ്
ഡിസംബറേ നീയും ചെറുകാറ്റും
ഹൃദയത്തിലൊരു കൊണില്‍
കൊരുത്തിടും ഞാന്‍...