Wednesday, 17 September 2008
Wednesday, 6 August 2008
ജിത്തുവിനുള്ള കത്ത്
പ്രിയപ്പെട്ട കൂട്ടുകാരന്‍ ജിത്തു അറിയാന്‍॥ഞാനിവിടെ ബോംബെയില്‍ വന്നിട്ടിപ്പോള്‍ ഒരാഴ്ച്ചയായി, നിനക്ക് ഫോണ്‍ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും നിന്‍റെ കയ്യില്‍ മൊബൈല്‍ ഇല്ലാത്തതു കൊണ്ട് എങ്ങിനെ ഫോണ്‍ ചെയ്യും?, നിന്‍റെ വീട്ടിലെ ഫോണില്‍ വിളിച്ചാലാണെങ്കില്‍ നിന്നെ കിട്ടാന്‍ യതൊരു ചന്‍സുമില്ല, നീയെപ്പോഴും പുഴവക്കത്തും വയലിലുമല്ലേ... എഴുത്തെഴുതി പോസ്റ്റ് ചെയ്യാം എന്നു വെച്ചാല്‍ പോസ്റ്റാഫീസ് ഇവിടെ എവിടേയാണെന്നൊരു പിടിയുമില്ല, ഇനി ഇവ്ടെയൊക്കെ നമ്മുടെ നാട്ടിലേതു പോലെ പോസ്റ്റാഫീസൊക്കെ ഉണ്ടോ ആവോ...? അവസാനം കണ്ട ഉപായമായിരുന്നു ബ്ലോഗില്‍ വിവരങ്ങളെഴുതി ഒരു പോസ്റ്റ് ഇടുക എന്നത്, അങ്ങനെയിതാ എന്‍റെ പോസ്റ്റായിക്കഴിഞ്ഞു, നീ ഇതില്‍ കമന്‍റെ ഇട്ട്, കമന്‍റെ ഇട്ട് എന്നെ കൊല്ലരുത്, ആളുകള്‍ വായിക്കുകയാണെങ്കില്‍ വായിച്ചോട്ടെ, നമ്മുടെ വിവരങ്ങള്‍ നമ്മള്‍ മാത്രമായിട്ടറിഞ്ഞിട്ടെന്തു കാര്യം? നാലാള്‍ അറിഞ്ഞാലേ എന്തിനും ഏതിനും ഒരു വിലയുള്ളൂ।
ഞാനിവിടെ വന്ന അന്നു തന്നെ നീ തന്ന അഡ്രസ്സ് പ്രകാരം മോഹമ്മദലി റോഡിലെ 'ഡാനാ ഗാര്‍ഡന്‍' എന്നെഴുതിയ ബോര്‍ഡ് നോക്കി നോക്കി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, (ബോര്‍ഡ് എന്ന് വായിച്ചപ്പോള്‍ നിന്‍റെ മനസ്സില്‍ ഇലക്രിസിറ്റി ബോര്‍ഡ് ഓര്‍മ്മ വന്നോ? എങ്കില്‍ നിന്‍റെ മനസ്സില്‍ കറന്‍റെ ഇല്ല, കാരണം ഇപ്പോള്‍ അവിടെ പവര്‍ കട്ട് അല്ലെ?)। പക്ഷെ അന്ന് ഈ സ്ഥാപനം കണ്ട് പിടിക്കനായില്ല, പിറ്റെ ദിവസം രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോളാണ്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തയറിയുന്നത്
ആ വാര്‍ത്തയുമായി ഞാന്‍ അടുത്ത പോസ്റ്റില്‍ വരും കാത്തിരിക്കുമല്ലോ?
ഞാനിവിടെ വന്ന അന്നു തന്നെ നീ തന്ന അഡ്രസ്സ് പ്രകാരം മോഹമ്മദലി റോഡിലെ 'ഡാനാ ഗാര്‍ഡന്‍' എന്നെഴുതിയ ബോര്‍ഡ് നോക്കി നോക്കി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, (ബോര്‍ഡ് എന്ന് വായിച്ചപ്പോള്‍ നിന്‍റെ മനസ്സില്‍ ഇലക്രിസിറ്റി ബോര്‍ഡ് ഓര്‍മ്മ വന്നോ? എങ്കില്‍ നിന്‍റെ മനസ്സില്‍ കറന്‍റെ ഇല്ല, കാരണം ഇപ്പോള്‍ അവിടെ പവര്‍ കട്ട് അല്ലെ?)। പക്ഷെ അന്ന് ഈ സ്ഥാപനം കണ്ട് പിടിക്കനായില്ല, പിറ്റെ ദിവസം രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോളാണ്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തയറിയുന്നത്
ആ വാര്‍ത്തയുമായി ഞാന്‍ അടുത്ത പോസ്റ്റില്‍ വരും കാത്തിരിക്കുമല്ലോ?
Monday, 28 July 2008
ഞെട്ടിപ്പിക്കുന്ന രഹസ്യം
ഒരു കോടി ആയിരത്തിയെട്ട് നക്ഷത്രങ്ങള്‍
ഒരുമിച്ച് കൂടി ഒരു പൊട്ടക്കിണറ്റിലേക്ക് വീണാല്‍
അവിടെ സൌരയൂഥമുണ്ടാകുന്നു....................!!!
Thursday, 12 June 2008
കാത്തിരിപ്പ്
മഞ്ഞ നിറമിട്ട പ്രകൃതിയില്‍
തുമ്പികള്‍ വലം വെച്ചതോക്കെയും
നിന്‍റെ വരവിലെ ഉള്‍ത്തുടിപ്പായിരുന്നു।
തെല്ലൊരാരവത്തോടെ പെയ്താര്‍ത്തു വന്ന്
പിന്നെയും പിണങ്ങി ദൂരെ പെയ്തൊഴിഞ്ഞതും
ഒട്ടൊരു നിരാശയെന്നില്‍ പടര്‍ത്തിയതും
നീയെന്നില്‍ പെയ്തിരങ്ങുമെന്ന ദാഹമായിരുന്നു।
മേഘമായ് നീ വാനില്‍ പെയ്തൊഴിയാന്‍
കാത്തു കാത്തു നില്ക്കവെ വരണ്ട മണ്ണിന്‍
കൊക്കുകള്‍ നീട്ടി നിറമഴക്കെല്ലൊരു
നൂല്‍മഴയ്ക്കായ് കാത്തു കാത്ത്.....
Wednesday, 11 June 2008
മുറിവേറ്റ മൌനം
ഞാനിവിടെ ജീവിച്ചിരുന്നുഎന്നതിന്‍റെ ഒരേയൊരു തെളിവ്,എന്‍റെ കല്ലറ മാത്രമാകരുത്॥
തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Sunday, 25 May 2008
വീണ്ടുമൊരു നുണക്കഥ
കുളിക്കടവില്‍ അഴിച്ചുവെച്ചിരുന്ന വസ്ത്രങ്ങള്‍ക്കു മുകളില്‍ മണ്ണുതൊടാതെ വെച്ചിരുന്ന നോക്കിയ മൊബൈല്‍ ഫോണ്‍ കുളി കഴിഞ്ഞ് വന്നു നോക്കുമ്പോള്‍ കാണാഞ്ഞതില്‍ മനം നൊന്ത് ചുറ്റുപാടും കണ്ണോടിച്ചപ്പോഴാണ്‍ റെജിമോന്‍ ആ ഭയാനകക്കാഴ്ച്ച കാണുന്നത്....
അടുത്തുള്ള മരക്കൊമ്പില്‍ മൊബൈല്‍ഫോണ്‍ തൂക്കിയിട്ടിരുന്ന വള്ളിയില്‍ കൊത്തിപ്പിടിച്ച് ഒരു കാക്ക എന്നെ തുറിച്ച് നോക്കുന്നു। എന്തു ചെയ്യണമെന്നറിയാതെ പതുക്കെ കാക്കയോട് പറഞ്ഞു നോക്കി ''എന്‍റെ ഫോണിങ്ങു താ' എന്‍റെ അച്ഛനെന്നെ കൊന്നു കളയും ഇതില്ലാതെ വീട്ടിലെത്തിയാല്‍. നോ രക്ഷ കാക്ക കൂടുതല്‍ അമര്‍ത്തി ഫോണ്‍ തന്‍റെ കാല്‍ക്കീഴില്‍ ചുരുട്ടി.
നേരം പോയ്ക്കൊണ്ടിരിക്കെ ആളുകള്‍ ഒത്തിരി എന്‍റെ പുറകെ കൂടി। പലരും ആട്ടി നോക്കി കാക്കയെ, പക്ഷെ അപ്പോഴൊക്കെ കാക്ക അടുത്ത അടുത്ത മരത്തിലേക്ക് പോവുകയല്ലാതെ ഫോണ്‍ താഴോട്ട് ഇട്ടില്ല। അപ്പോളാണ്‍ കൂട്ടത്തില്‍ ചെറിയവനായ എന്‍റെ കുഞ്ഞനുജന്‍ ഒരുപായം ചെയ്തത്, അവന്‍ വേറൊരാളുടെ ഫോണ്‍ വാങ്ങി കാക്കയുടെ കയ്യിലുള്ള ഫോണിലേക്കൊരു 'മിസ്സ് കോള്‍'. ഭയന്നിട്ടോ പുച്ചം കൊണ്ടോ കാക്ക ഉടനെ ഫോണ്‍ തഴോട്ടിട്ടു.
കാക്ക കൊച്ചു കുട്ടികളുടെ കയ്യില്‍ നിന്ന് അപ്പം റാഞ്ചുന്ന പോലെ തെല്ലൊരു കരവിരുതോടെ റെജിമോന്‍ ഫോണ്‍ താഴെ വീഴും മുമ്പ് ഡൈവ് ചെയ്തു പിടിച്ചെടുത്തു, എന്നിട്ട് ഉറക്കെ 'ഹൌസാറ്റ്'
Subscribe to:
Posts (Atom)