Thursday, 12 June 2008

കാത്തിരിപ്പ്

മഞ്ഞ നിറമിട്ട പ്രകൃതിയില്‍
തുമ്പികള്‍ വലം വെച്ചതോക്കെയും
നിന്‍റെ വരവിലെ ഉള്‍ത്തുടിപ്പായിരുന്നു।
തെല്ലൊരാരവത്തോടെ പെയ്താര്‍ത്തു വന്ന്
പിന്നെയും പിണങ്ങി ദൂരെ പെയ്തൊഴിഞ്ഞതും
ഒട്ടൊരു നിരാശയെന്നില്‍ പടര്‍ത്തിയതും
നീയെന്നില്‍ പെയ്തിരങ്ങുമെന്ന ദാഹമായിരുന്നു।
മേഘമായ് നീ വാനില്‍ പെയ്തൊഴിയാന്‍
കാത്തു കാത്തു നില്ക്കവെ വരണ്ട മണ്ണിന്‍
കൊക്കുകള്‍ നീട്ടി നിറമഴക്കെല്ലൊരു
നൂല്‍മഴയ്ക്കായ് കാത്തു കാത്ത്.....

Wednesday, 11 June 2008

മുറിവേറ്റ മൌനം

ഞാനിവിടെ ജീവിച്ചിരുന്നുഎന്നതിന്‍റെ ഒരേയൊരു തെളിവ്,എന്‍റെ കല്ലറ മാത്രമാകരുത്॥
തുടര്‍ന്നു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക