Wednesday, 6 August 2008

ജിത്തുവിനുള്ള കത്ത്

പ്രിയപ്പെട്ട കൂട്ടുകാരന്‍ ജിത്തു അറിയാന്‍॥ഞാനിവിടെ ബോംബെയില്‍ വന്നിട്ടിപ്പോള്‍ ഒരാഴ്ച്ചയായി, നിനക്ക് ഫോണ്‍ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും നിന്‍റെ കയ്യില്‍ മൊബൈല്‍ ഇല്ലാത്തതു കൊണ്ട് എങ്ങിനെ ഫോണ്‍ ചെയ്യും?, നിന്‍റെ വീട്ടിലെ ഫോണില്‍ വിളിച്ചാലാണെങ്കില്‍ നിന്നെ കിട്ടാന്‍ യതൊരു ചന്‍സുമില്ല, നീയെപ്പോഴും പുഴവക്കത്തും വയലിലുമല്ലേ... എഴുത്തെഴുതി പോസ്റ്റ് ചെയ്യാം എന്നു വെച്ചാല്‍ പോസ്റ്റാഫീസ് ഇവിടെ എവിടേയാണെന്നൊരു പിടിയുമില്ല, ഇനി ഇവ്ടെയൊക്കെ നമ്മുടെ നാട്ടിലേതു പോലെ പോസ്റ്റാഫീസൊക്കെ ഉണ്ടോ ആവോ...? അവസാനം കണ്ട ഉപായമായിരുന്നു ബ്ലോഗില്‍ വിവരങ്ങളെഴുതി ഒരു പോസ്റ്റ് ഇടുക എന്നത്, അങ്ങനെയിതാ എന്‍റെ പോസ്റ്റായിക്കഴിഞ്ഞു, നീ ഇതില്‍ കമന്‍റെ ഇട്ട്, കമന്‍റെ ഇട്ട് എന്നെ കൊല്ലരുത്, ആളുകള്‍ വായിക്കുകയാണെങ്കില്‍ വായിച്ചോട്ടെ, നമ്മുടെ വിവരങ്ങള്‍ നമ്മള്‍ മാത്രമായിട്ടറിഞ്ഞിട്ടെന്തു കാര്യം? നാലാള്‍ അറിഞ്ഞാലേ എന്തിനും ഏതിനും ഒരു വിലയുള്ളൂ।

ഞാനിവിടെ വന്ന അന്നു തന്നെ നീ തന്ന അഡ്രസ്സ് പ്രകാരം മോഹമ്മദലി റോഡിലെ 'ഡാനാ ഗാര്‍ഡന്‍' എന്നെഴുതിയ ബോര്‍ഡ് നോക്കി നോക്കി റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു, (ബോര്‍ഡ് എന്ന് വായിച്ചപ്പോള്‍ നിന്‍റെ മനസ്സില്‍ ഇലക്രിസിറ്റി ബോര്‍ഡ് ഓര്‍മ്മ വന്നോ? എങ്കില്‍ നിന്‍റെ മനസ്സില്‍ കറന്‍റെ ഇല്ല, കാരണം ഇപ്പോള്‍ അവിടെ പവര്‍ കട്ട് അല്ലെ?)। പക്ഷെ അന്ന് ഈ സ്ഥാപനം കണ്ട് പിടിക്കനായില്ല, പിറ്റെ ദിവസം രാവിലെ റോഡിലേക്ക് ഇറങ്ങിയപ്പോളാണ്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തയറിയുന്നത്

ആ വാര്‍ത്തയുമായി ഞാന്‍ അടുത്ത പോസ്റ്റില്‍ വരും കാത്തിരിക്കുമല്ലോ
?