Thursday, 12 June 2008

കാത്തിരിപ്പ്

മഞ്ഞ നിറമിട്ട പ്രകൃതിയില്‍
തുമ്പികള്‍ വലം വെച്ചതോക്കെയും
നിന്‍റെ വരവിലെ ഉള്‍ത്തുടിപ്പായിരുന്നു।
തെല്ലൊരാരവത്തോടെ പെയ്താര്‍ത്തു വന്ന്
പിന്നെയും പിണങ്ങി ദൂരെ പെയ്തൊഴിഞ്ഞതും
ഒട്ടൊരു നിരാശയെന്നില്‍ പടര്‍ത്തിയതും
നീയെന്നില്‍ പെയ്തിരങ്ങുമെന്ന ദാഹമായിരുന്നു।
മേഘമായ് നീ വാനില്‍ പെയ്തൊഴിയാന്‍
കാത്തു കാത്തു നില്ക്കവെ വരണ്ട മണ്ണിന്‍
കൊക്കുകള്‍ നീട്ടി നിറമഴക്കെല്ലൊരു
നൂല്‍മഴയ്ക്കായ് കാത്തു കാത്ത്.....

1 comment:

ഒരു സ്നേഹിതന്‍ said...

കാത്തിരിപ്പ് കണ്ടാണ് നോക്കിയത്‌,
കണ്ടപ്പോള്‍ എന്റെ കാത്തിരിപ്പ് എവിടെയോ ആണ്...
കുറഞ്ഞ വരികളില്‍ , നന്നായി എഴുതി...
ആശംസകള്‍...